മലപ്പുറം : സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കോട്ടക്കുന്നിൽ ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ആഘോഷങ്ങളുടെ രണ്ടാം ദിനമായ വ്യാഴാഴ്ച വൻ ജനക്കൂട്ടമാണ് പരിപാടികൾ ആസ്വദിക്കാൻ കോട്ടക്കുന്നിലേക്ക് ഒഴുകിയെത്തിയത്. നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു കലാപരിപാടികൾ അരങ്ങേറിയത്.
പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക് ഷോ കാണികളെ ആവേശത്തിലാഴ്ത്തി. പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് ആഘോഷത്തിന് ഇരട്ടി മധുരം പകർന്നു.
ഡോ. കലാമണ്ഡലം കനകകുമാർ അവതരിപ്പിച്ച ചാക്യാർകൂത്ത് ആക്ഷേപഹാസ്യവും സമകാലിക വിഷയങ്ങളും കോർത്തിണക്കി സദസ്സിന് ചിന്തയ്ക്കും ചിരിക്കും വകനൽകുന്ന ഒന്നായി മാറി.
09 September 2025
05 August 2025
സ്പോർട്സ്
വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച 03 November 2025
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം ഓഗസ്റ്റ് 12 ന് (ചൊവ്വ) തുറക്കും 10 August 2025
പ്രാദേശികം
മലപ്പുറം ഗവ. കോളേജ് പുതിയ പി.ജി. ബ്ലോക്കിൻ്റെ ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു ഇന്ന് നിര്‍വഹിക്കും 31 July 2025
പ്രാദേശികം
വസ്ത്ര അപ്പാരൽ കയറ്റുമതി വർധനവിനായി ജില്ലാ വ്യവസായ കേന്ദ്രം സംരംഭക ശില്പശാല നടത്തി 29 May 2026