മലപ്പുറം : എം.വി.ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം മരണപ്പെട്ട മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയുടെ വീട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡണ്ട് വി.പി അനിൽ സന്ദർശിച്ചു. കുടുംബത്തിൻറെ കൂടെ തൊഴിലാളിയുടെ ന്യായത്തിന്റെ ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പും പിന്തുണയും അദ്ദേഹം നൽകി. സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി കെ.ഭാസ്കരൻ, യൂണിയൻ ജില്ലാ ട്രഷറർ കെ പി ഫൈസൽ,ഏരിയ പ്രസിഡൻറ് കിഴിശ്ശേരി പ്രഭാകരൻ ഏരിയ സെക്രട്ടറി സി.കെ. അഷറഫ് എന്നിവർ കൂടെയുണ്ടായിരുന്നു.
ഉദ്യോഗസ്ഥ അനാസ്ഥയുടെയും അഴിമതി കൂട്ടുകെട്ടിന്റെയും ഭാഗമായി സ്വന്തം ജീവൻ പരിയർപ്പിക്കേണ്ടിവന്ന ഷൗക്കത്തലിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ആഗസ്റ്റ് 29ന് കൊണ്ടോട്ടി ആർ. ടി. ഒ ഓഫീസിലേക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. മാർച്ച് യൂണിയൻ ജില്ലാ പ്രസിഡണ്ട് വി പി അനിൽ ഉദ്ഘാടനം ചെയ്യും.
പ്രാദേശികം
വ്യാവസായിക മുന്നേറ്റത്തിനായി എമേർജിംഗ് മലപ്പുറം 11 September 2025
പ്രാദേശികം
യൂത്ത് ഫെസ്റ്റ് 2026: റെഡ് മാരത്തോണ്‍ സംഘടിപ്പിച്ചു 06 August 2026
പ്രാദേശികം
മാധ്യമ പ്രവർത്തകരുടെ കുടുംബ സംഗമം 03 September 2025
കേരളം
വി.എസ്. - ജന മനസ്സിലെ സമരനായകൻ 23 July 2025
പ്രാദേശികം
കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു 09 November 2025