Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക CITU പ്രതിഷേധം സംഘടിപ്പിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ അമ്മയെ ഇനി ശ്വേത നയിക്കും പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

മലപ്പുറം : മലപ്പുറം നഗരസഭ 23 കോടി രൂപ ചെലവഴിച്ച് കടലുണ്ടിപ്പുഴയില്‍ നിര്‍മ്മിച്ച നമ്പ്രാണിക്കടവ് റെഗുലേറ്ററിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ജൂലൈ 11 ന് വൈകുന്നേരം നാലിന് നാമ്പ്രാണി സൈറ്റില്‍ നടക്കും. വ്യവസായ-ഐ.ടി, വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി. റിനിഷ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ആമിയന്‍ സ്വാഗതം പറയും. ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ ഇ കെ പുഷ്പരാജന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

60 മീറ്റര്‍ നീളവും 17.80 മീറ്റര്‍ ഉയരവുമുള്ള റെഗുലേറ്ററിന് 13 കിലോമീറ്റര്‍ മുകള്‍ ഭാഗത്തേക്ക് ഏകദേശം 2100 മില്യണ്‍ ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. 12 മീറ്റര്‍ വീതിയുള്ള 3 ഷട്ടറുകളും 10 മീറ്റര്‍ വീതിയുള്ള ഒരു ഷട്ടറും 6 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒരു സ്ഥിരം തടയണയും റെഗുലേറ്ററിന്റെ ഭാഗമാണ്. റെഗുലേറ്റര്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും കാര്‍ഷിക മേഖലയ്ക്കും വലിയ ആശ്വാസമാകും. നമ്പ്രാണി, മണ്ണാര്‍ക്കുണ്ട് കുടിവെള്ള പദ്ധതികള്‍ക്ക് പുറമെ കാട്ടുങ്ങല്‍, ഉന്നംതല, കൂട്ടിലങ്ങാടി കുടിവെള്ള പദ്ധതികള്‍ക്കും കോട്ടൂര്‍, കൂട്ടിലങ്ങാടി, കുറുവ, ആനക്കയം പഞ്ചായത്തുകളിലെ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കും ഇത് പ്രയോജനപ്പെടും. കൂടാതെ കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഏകദേശം 1500 ഹെക്ടര്‍ കൃഷി ഭൂമിക്ക് സ്ഥിരം ജലസേചന സൗകര്യവും ലഭിക്കും.

കേരള വാട്ടര്‍ അതോറിറ്റിയുടെ നമ്പ്രാണി, മണ്ണാര്‍ക്കുണ്ട് കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായാണ് പ്രധാനമായും നമ്പ്രാണി റെഗുലേറ്റര്‍ പദ്ധതി വിഭാവനം ചെയ്തത്. 2019-ല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ച പദ്ധതിയുടെ ഡിപിആര്‍ ജലസേചന വകുപ്പ് തയ്യാറാക്കുകയും ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 16.40 കോടി രൂപ ഒന്നാം ഘട്ടത്തിനായി വകയിരുത്തി. 2022 ജൂണ്‍ 25 ന് നിര്‍മ്മാണം ആരംഭിച്ചു. 2022 സെപ്റ്റംബര്‍ 24 ന് അന്നത്തെ മലപ്പുറം എം.എല്‍.എ. പി. ഉബൈദുള്ള നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. 2026 മെയ് അഞ്ചിന് 16.40 കോടി രൂപ ചെലവില്‍ ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.

റെഗുലേറ്ററിന്റെ മുകള്‍-താഴ്ഭാഗങ്ങളിലെയും പുഴയുടെ കരസംരക്ഷണ ഭിത്തികളുടെയും നിര്‍മ്മാണമാണ് 6.60 കോടി രൂപ ചെലവില്‍ നടക്കുന്ന രണ്ടാം ഘട്ടം. മലപ്പുറം മുനിസിപ്പാലിറ്റി അക്രഡിറ്റഡ് ഏജന്‍സി മുഖേനയാണ് ഇതിന്റെ പ്രവൃത്തി. ഇതോടെ പദ്ധതിയുടെ ആകെ ചിലവ് 23 കോടി രൂപയാകും.

മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍മാരായ മുജീബ് കാടേരി, സി എച്ച് ജമീല ടീച്ചര്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിതേഷ് ജി അനില്‍ എന്നിവര്‍ക്കൊപ്പം സ്ഥിരം സമിതി അംഗങ്ങളായ കെ.മറിയുമ്മ ഷരീഫ് , പരി അബ്ദുല്‍ മജീദ്, നാഫത്ത് സമീര്‍ മുസ്തഫ, ആബിദ എട്ടുവീട്ടില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എം കെ അനില്‍കുമാര്‍, കെ കെ ഉമര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശബ്‌ന മന്‍സൂര്‍, നഗരസഭ സെക്രട്ടറി കെ സുധീര്‍ എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  കെ യു ഇക്ബാല്‍, എ ജെ ആന്റണി, അഡ്വ. ഷിബു, നാസര്‍ അലി കൊടിയാടന്‍, സി എച്ച് നൗഷാദ്, വില്ലോടി സുന്ദരന്‍, പി കെ ബാവ, ഖാദര്‍ മേല്‍മുറി എന്നിവരും ആശംസകള്‍ അര്‍പ്പിക്കും. മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് പ്രജിത ചടങ്ങില്‍ നന്ദി പറയും.

© 2025 malappuramtimes. Powered by Cybpress Innovative solution.