Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെപ്റ്റംബര്‍ 15 ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിള്‍ ടോപ് എക്‌സര്‍സൈസ് പൊന്നാനി ഫിഷറീസ് ജി.എല്‍.പി. സ്‌കൂളില്‍ നടന്നു. തീരദേശവാസികളെ സുനാമി നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ 'സുനാമി റെഡി പ്രോഗ്രാ'മിന്റെ മൂന്നാം ഘട്ടമാണ് മോക്ക് ഡ്രില്‍.

ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസം, തുടങ്ങിയ വിവിധ വകുപ്പുകളെ  ഏകോപിപ്പിച്ചുകൊണ്ട് താലൂക്ക് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര, ആശ, കുടുംബശ്രീ, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ 'സീറോ റിസ്‌ക് ' മോക്ക് ഡ്രില്‍ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ടേബിള്‍ ടോപ് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്.

സെപ്റ്റംബര്‍ 15 ന് വെളിയംകോട് പഞ്ചായത്തില്‍ 18-ാം വാര്‍ഡിലെ തണ്ണിത്തുറ സെന്ററിലാണ് മോക് ഡ്രില്‍ നടക്കുക. ഫിഷറീസ് എല്‍. പി.സ്‌കൂളാണ് അസംബ്ലി പോയിന്റ്. ഇന്‍സിഡന്റ് കമാന്‍ഡ്‌മെന്റ് സംവിധാനം താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കും.

യോഗത്തില്‍ വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രിന്‍സി നെല്ലിക്കല്‍, പ്രിയ, നൗഫല്‍ പൂക്കൈത, വിവിധ വാര്‍ഡംഗങ്ങള്‍, പൊന്നാനി തഹസില്‍ദാര്‍ പ്രമോദ് പി. ലാസറസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ.ഗോപാലകൃഷ്ണന്‍, തിരൂര്‍, പൊന്നാനി ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, പോലിസ് ഉദ്യോഗസ്ഥര്‍, ഹസാര്‍ഡ് അനലിസ്റ്റ് ടി. എസ്.ആദിത്യ,  ആരോഗ്യം, കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, ഫിഷറീസ്, പി.ആര്‍.ഡി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് സ്‌കൂള്‍ എച്ച്.എം. കെ.സവിതമണി  എന്നിവര്‍ പങ്കെടുത്തു.

മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് അവബോധം നല്‍കുന്നതിനായി സെപ്റ്റംബര്‍ 10 ന് പൊന്നാനി ഫിഷറീസ് ജി.എല്‍.പി.സ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും.

© 2025 malappuramtimes. Powered by Cybpress Innovative solution.