Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

തവനൂർ : തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ എം.എൽ.എ അഡ്വ.വി.എസ് ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘TRACE THAVANUR’ (Thavanur Resource for Academic and Career Excellence) ന് തുടക്കമായി.
എടപ്പാൾ ഗോൾഡൻ ടവറിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ധീൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കേരളം ഭരിക്കുന്നത് വിദ്യാർഥികളടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
അർജൻ്റിനയിൽ പോലുമില്ലാതിരുന്ന  അവധി ലോകകപ്പ് ഫൈനൽ മൽസര ദിവസം കേരളത്തിൽ നൽകിയതടക്കം ഇതിൻ്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പദ്ധതിയുടെ ലോഗോ ലോഞ്ചും നടന്നു.

വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ,വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും മാറുന്ന കാലത്തിനനുസരിച്ച് പുതിയ പഠന-കരിയർ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും 'ട്രേസ് തവനൂർ' സഹായകരമാകുമെന്ന് അഡ്വ. വി.എസ് ജോയ് എം.എൽ.എ. പറഞ്ഞു.

തവനൂർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ പിന്തുണയും മാർഗനിർദേശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രേസ് തവനൂർ വിഭാവനം ചെയ്തിരിക്കുന്നത്. 
സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ ഉന്നത വിദ്യാഭ്യാസം, വിവിധ മത്സര പരീക്ഷകൾ, പ്രൊഫഷണൽ കോഴ്സുകൾ,തൊഴിൽ സാധ്യതകൾ, കരിയർ തിരഞ്ഞെടുപ്പ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങളും വിദഗ്ധ മാർഗനിർദേശവും ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാർത്ഥികളുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ പഠന-തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും ഭാവിയിലേക്കുള്ള ശരിയായ അക്കാദമിക്, കരിയർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ആവശ്യമായ പിന്തുണ നൽകുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ‘കരിയർ എങ്ങനെ കരുപിടിപ്പിക്കാം’ എന്ന വിഷയത്തിൽ പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. കരിയർ തിരഞ്ഞെടുപ്പ്, പഠനമേഖലകളുടെ സാധ്യതകൾ,അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുപ്പ്,ഭാവിയിലെ തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ഡോ. സുലൈമാൻ മേൽപ്പത്തൂർ, നിഷ കെ എന്നിവർ ക്ലാസുകൾ നയിച്ചു.

എം.അബ്ദുള്ള കുട്ടി, സുരേഷ് പൊൽപാക്കര, ടി.പി ഹൈദരലി,റാഷിദ് മുക്കത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു എടപ്പാൾ, മുജീബ് പൂളക്കൽ, മുബ്ഷിറ കാലടി, ജസ്‌ന ബാനു പുറത്തൂർ, റംല ടീച്ചർ, ഷാജി മോൾ വട്ടംകുളം, ഇ.പി രാജീവ്, സി രവീന്ദ്രൻ, സി പുരുഷോത്തവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.