Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം :  കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ 'പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന' പ്രകാരം കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ 540 പേര്‍ക്ക് സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലനം നല്‍കും.

നിര്‍മാണം, ഹോസ്പിറ്റാലിറ്റി എന്നീ പ്രധാന മേഖലകളിലായി 18 വ്യത്യസ്ത പരിശീലന കോഴ്‌സുകളാണ് ഉള്ളത്. ഓരോ കോഴ്‌സിലും 30 പേര്‍ക്ക് വീതം പ്രവേശനം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ ഭാരതീയരായിരിക്കണം. എം.ഇ.പി. സൂപ്പര്‍വൈസര്‍ - മെയിന്റനന്‍സ്, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ - ജനറല്‍, ക്വാളിറ്റി ടെക്‌നീഷ്യന്‍ - കണ്‍സ്ട്രക്ഷന്‍, കോമി ഷെഫ്, സോളാര്‍ പി.വി. ഇന്‍സ്റ്റാളര്‍ - ഇലക്ട്രിക്കല്‍, റോഡ് വേ സര്‍വേയര്‍, ബ്രിക്ക് മേസണ്‍, കണ്‍സ്ട്രക്ഷന്‍ ഇലക്ട്രീഷ്യന്‍ - എല്‍.വി., സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ് പേഴ്‌സണ്‍ - സിവില്‍ വര്‍ക്ക്‌സ്, ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് (ഹൗസ് കീപ്പിംഗ്), മാനുവല്‍ മെറ്റല്‍ ആര്‍ക്ക് വെല്‍ഡിംഗ് / ഷീല്‍ഡഡ് മെറ്റല്‍ ആര്‍ക്ക് വെല്‍ഡിംഗ് വെല്‍ഡര്‍, ഗസ്റ്റ് സര്‍വീസ് അസോസിയേറ്റ് (ഫുഡ് & ബിവറേജ്), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഷട്ടറിംഗ് കാര്‍പെന്റര്‍, എച്ച്.വി.എ.സി. ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍ ഫ്രണ്ട് ലൈന്‍ ജൂനിയര്‍ (കണ്‍സ്ട്രക്ഷന്‍) എന്നീ തസ്തികകളിലേക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും താമസവും ഭക്ഷണവും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. നവംബര്‍ 20 നകം കോഴ്‌സുകളിലേക്ക് അപേക്ഷിക്കണം. ഫോണ്‍- 8078980000.
 

© 2025 malappuramtimes. Powered by Cybpress Innovative solution.