വള്ളിക്കുന്ന് : തിരുത്തി ഒലിപ്രം ഉദയ ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗാന്ധിയെ അറിയാൻ ഗാന്ധി പഥം 2026 എന്ന പ്രോഗ്രാം ആർ. എസ് പണിക്കർ (ചെയർ ഫോർ ഗാന്ധി യൻ സ്റ്റഡിസ് & റിസർച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി )ഉദ്‌ഘാടനം ചെയ്തു. ഒരു വർഷം കൊണ്ട് പഠന വിധേയമാക്കാൻ വേണ്ടി 28 കുടുംബങ്ങളിലേക്ക് ഗാന്ധിജിയുടെ ആത്മ കഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം നൽകി .ഗാന്ധിയൻ ആശയങ്ങളെയും ആദർശനങ്ങളെയും കുറിച്ച് മുഖ്യ പ്രഭാഷണം കെ. പി മനോജ് മാഷ് ബാലുശ്ശേരി ( സർവ്വോദയ സംഘം പ്രവർത്തകൻ ) നടത്തി. ചടങ്ങിൽ ടി വി വിബി (ഏഴാം വാർഡ് അംഗം ), മനോജ് കുമാർ വി (ക്രൈം ബ്രാഞ്ച് കോഴിക്കോട്) , കെ ശശിധരൻ (സെക്രട്ടറി, ഉദയലൈബ്രറി തിരുത്തി )സതീന്ദ്രബാബു (പ്രസിഡന്റ് ) ഷീജ കെ എന്നിവർ പ്രസംഗിച്ചു.
പ്രാദേശികം
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു 12 June 2026
പ്രാദേശികം
മലപ്പുറം - വേങ്ങര റോഡിൽ ഏടായിപ്പാലത്ത് മണ്ണിടിച്ചിൽ 03 August 2026
പ്രാദേശികം
സായുധസേനാ പതാക ദിനം ആചരിച്ചു 07 December 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം 17 March 2026
പ്രാദേശികം
മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാവാന്‍ അവസരം 11 May 2026