മലപ്പുറം : രാഷ്ട്രത്തിന് വേണ്ടി ജീവന് ത്യജിച്ച ധീരസൈനികരോടുള്ള ആദര സൂചകമായും വിമുക്തഭടന്മാരുടെയും സായുധ സേനാംഗങ്ങളുടെയും സേവനത്തെ സ്മരിച്ചും സായുധസേനാ പതാക ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പതാകനിധി ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.സി.സി കേഡറ്റുകളില്‍ നിന്ന് പതാക സ്വീകരിച്ച് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് നിര്‍വഹിച്ചു.
രാജ്യത്തിന്റെ കാവല്‍ക്കാരായ സൈനികരുടെ ക്ഷേമം സമൂഹത്തിന്റെ കടമയാണ്. സൈനികരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പതാക നിധി സമാഹരണം വിജയിപ്പിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പതാകനിധി സമാഹരണത്തില്‍ മുന്നിലെത്തിയ എന്‍.സി.സി 29 ബറ്റാലിയന്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, എം.ഇ.എസ് കോളേജ് മമ്പാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.എം സുരേഷ്, സൈനിക ക്ഷേമ ബോര്‍ഡ് സി. സോമന് എന്നിവര്‍ സംസാരിച്ചു.
24 December 2025
26 February 2026
പ്രാദേശികം
മക്കരപ്പറമ്പ പഞ്ചായത്ത് എൽ.പി സ്കൂൾ കലോത്സവം ജി എം എൽ പി സ്കൂൾ വടക്കാങ്ങരക്ക് ഓവറോൾ കിരീടം 14 October 2025
പ്രാദേശികം
കുട്ടികളെ കേള്‍ക്കാന്‍ സമൂഹം സമയം കണ്ടെത്തണം; 'ചങ്ങാത്തം' പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി 30 June 2026
ഗുഡ് സ്റ്റോറി
ട്രെഞ്ചിങ് ഗ്രൗണ്ട് ഇനി പഴങ്കഥ : മാലിന്യക്കൂനയില്ലാത്ത മലപ്പുറം യാഥാര്‍ഥ്യമാകുന്നു 29 September 2025
പ്രാദേശികം
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കും: കേന്ദ്രമന്ത്രി ജയന്ത് ചൗധരി 21 July 2025