Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

സംയോജിത പുനരധിവാസ ഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപന കർമം മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു

മലപ്പുറം : ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സംസ്ഥാനത്താദ്യമായി തിരൂർ താലൂക്കിലെ കുറുമ്പത്തൂർ വില്ലേജിൽ തുടക്കം കുറിക്കുന്ന ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു നിർവഹിച്ചു. 
ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർ ഉള്ള ജില്ലയായതിനാൽ മലപ്പുറം ജില്ലയ്ക്ക് ഭിന്നശേഷി സംബന്ധമായ പദ്ധതികളിൽ പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട സംരംഭമാണ് സംയോജിത ഗ്രാമം പദ്ധതി. ഏതാനും വർഷം മുൻപ് സാമൂഹ്യ മാധ്യമം വഴി ഭിന്നശേഷി കുട്ടിയുടെ പിതാവിൽ നിന്നും ലഭിച്ച അപേക്ഷയിൽ നിന്നാണ് ഈ സംരംഭത്തിന്റെ തന്നെ തുടക്കം കുറിക്കപ്പെടുന്നത്. സംസ്ഥാനത്ത് മൂന്ന് സംയോജിത ഗ്രാമങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തെ ഗ്രാമമാണ് ആതവനാട് വരുന്നത്. 68 കോടി രൂപയുടെ പദ്ധതിയ്ക്ക് ആദ്യഘട്ടമായി അഞ്ചു കോടി അനുവദിച്ചിട്ടുണ്ട് ഘട്ടം ഘട്ടമായി മുഴുവൻ തുകയും ലഭ്യമാകും. ' വിദ്യാകിരണം ' ' സ്വാശ്രയ ',' പരിണയം ', 'അതിജീവനം' എന്നിങ്ങനെ നിരവധി പദ്ധതികൾ ഭിന്നശേഷി സമൂഹത്തിനായി സർക്കാർ നടപ്പിലാക്കുന്നുണ്ട്. സി.ഡി.എം.ആർ.പി, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നീ പദ്ധതികൾ അഭിനന്ദനാർഹമായ രീതിയിൽ ജില്ലയിൽ നടന്നു വരുന്നുണ്ട്. കുടുംബശ്രീ പോലെ ഭിന്നശേഷി സമൂഹത്തിനായി സ്വയം സഹായ നെറ്റ്‌വർക്ക് എന്ന നിലയ്ക്ക് 'സുശക്തി' എന്ന പേരിൽ പദ്ധതി തുടങ്ങും എന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ആതവനാട് നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആതവനാട് കുറുമ്പത്തൂരിലെ അഞ്ചേക്കർ ഭൂമിയിൽ സാമൂഹ്യനീതി വകുപ്പിന് കീഴിലായാണ് പുനരധിവാസ ഗ്രാമം ഉയരുന്നത്. ഭിന്നശേഷി അവകാശ നിയമപ്രകാരം ഭിന്നശേഷിക്കാരുടെ പുരോഗതിക്കായി ക്ഷേമം, അവകാശ സംരക്ഷണം, അവസരസമത്വത്തിനുള്ള കരുതൽ നടപടി, വ്യക്തിസ്വാതന്ത്ര്യത്തിനുള്ള തടസ്സങ്ങൾ നീക്കൽ, സാമൂഹ്യപ്രക്രിയയിലുള്ള പൂർണ്ണ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സകല മേഖലകളിലും തുല്യ അവസരം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടാണ് പുനരധിവാസ ഗ്രാമത്തിന് തുടക്കം കുറിക്കുന്നത്. കോസ്റ്റ്ഫോർഡിനാണ് നിർമാണ ചുമതല.

പരിപാടിയിൽ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള സ്വാഗതം ആശംസിച്ചു. കോസ്റ്റ്ഫോർഡ് സീനിയർ പ്രോജക്ട് ഡയറക്ടർ ടി.കെ സ്കന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി.ലില്ലിസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.വി അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആസാദ്, വൈസ് പ്രസിഡന്റ് സാജിത പുന്നക്കാട്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
 

© 2025 malappuramtimes. Powered by Cybpress Innovative solution.