മലപ്പുറം : കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. കളക്ടര്‍ വി.ആര്. വിനോദ് മേള ഉദ്ഘാടനം ചെയ്തു. സര്‍വോദയ സംഘം പ്രസിഡന്റ് കെ.കെ. മുരളീധരന് അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടറില്‍ നിന്നും ആദ്യ വില്പന ജി.എസ്.ടി ഓഫീസറും കെ.ജി.ഓ.യു ജില്ലാ പ്രസിഡന്റുമായ കെ.പി. പ്രശാന്ത് ഏറ്റുവാങ്ങി. എന്‍.ജി.ഓ യൂണിയന് ജില്ലാ പ്രസിഡന്റ് ശിവശങ്കരന്, ബ്രാഞ്ച് പ്രസിഡന്റ് സലീഖ്, സെക്രട്ടറി ഷൈജു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സര്‍വോദയ സംഘം ഇന്‍സ്പെക്ടര്‍ യു. പ്രകാശന്, ഖാദി ഭവന് മാനേജര്‍ പി. മിനി എന്നിവര്‍ സംബന്ധിച്ചു.
സെപ്റ്റംബര്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഖാദി മേളയില്‍ ഖാദിക്ക് 30 ശതമാനം ഗവണ്മെന്റ് റിബേറ്റും കൂടാതെ മറ്റ് സമ്മാനപദ്ധതികളും നല്‍കുന്നുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനം ടാറ്റ ടിയാഗോ ഇ.വി കാറും, രണ്ടാം സമ്മാനം ബജാജ് ചേതക്ക് ഇവി സ്കൂട്ടറും, മൂന്നാം സമ്മാനം 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകളുമാണ്. കൂടാതെ മേളയില്‍ വിവിധതരം ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്.
26 September 2025
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025
പ്രാദേശികം
കാലവര്‍ഷം: ഏത് സാഹചര്യവും നേരിടാന്‍ ജില്ല സജ്ജം: മന്ത്രി പി കെ ബഷീര്‍ 02 August 2026
പ്രാദേശികം
ജില്ലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി വേണമെന്ന് ജില്ലാ വികസന സമിതിയോഗം 01 January 2026