മലപ്പുറം : ജില്ലയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ആധാർ നിരീക്ഷണ സമിതി യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നത്. കൂടാതെ, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ പുതുക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങളെയും ആശുപത്രികളെയും ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കും.
ജില്ല, ഉപജില്ല, ബ്ലോക്ക് തലങ്ങളിൽ കൂടുതൽ ആധാർ സേവാ കേന്ദ്രങ്ങൾ ആരംഭിക്കാനും ആധാർ സംബന്ധമായ തട്ടിപ്പുകൾ തടയുന്നതിനുള്ള നിരീക്ഷണം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ യുഐഡിഎഐ സംസ്ഥാന ഓഫീസ് ഡയറക്ടർ വിനോദ് ജേക്കബ് ജോൺ, മലപ്പുറം ആധാർ സേവാ കേന്ദ്രം മാനേജർ ടി. സുഭാഷ്, യുഐഡിഎഐ അഡ്മിൻ ടി.എസ്. അനീഷ് കുമാർ, വിവിധ വകുപ്പുതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശികം
ഭിന്നശേഷി മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് മന്ത്രി ഡോ.ആർ ബിന്ദു 27 February 2026
പ്രാദേശികം
വള്ളിക്കുന്ന് മണ്ഡലങ്ങളിലെ രണ്ട് സ്കൂളുകളുടെ കെട്ടിടോദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു 05 August 2025
പ്രാദേശികം
മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു 22 July 2025
പ്രാദേശികം
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് 13 August 2025
പ്രാദേശികം
ഡോക്ടറേറ്റ് നേടി 29 July 2025