Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ശുചിത്വം ജനകീയ ഉത്തരവാദിത്തവും സാമൂഹിക പങ്കാളിത്തവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വ ക്യാമ്പയിനായ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ മികച്ച നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി വിതരണം ചെയ്തു. നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. കേരളത്തില്‍ 'കൈയോട് കൈ' എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ പൊതുസ്ഥലങ്ങളുടെ ശുചീകരണം, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, ഉറവിട മാലിന്യ തരംതിരിക്കല്‍, ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മാലിന്യമുക്തമായ സമൂഹം സൃഷ്ടിക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ജില്ലയിലെ നഗരസഭകളില്‍ കോട്ടക്കല്‍ നഗരസഭ ഒന്നാം സ്ഥാനം നേടി. പൊന്നാനി, താനൂര്‍ നഗരസഭകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. മലപ്പുറം നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് അടിസ്ഥാനത്തില്‍ വിജയിച്ച പഞ്ചായത്തുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്- പുല്പറ്റ ഗ്രാമപഞ്ചായത്ത്
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് - കാളികാവ് ഗ്രാമപഞ്ചായത്ത്
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് - വാഴക്കാട് ഗ്രാമപഞ്ചായത്ത്
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  - എടയൂര്‍ ഗ്രാമപഞ്ചായത്ത്
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് - മൊറയൂര്‍ ഗ്രാമപഞ്ചായത്ത്
മങ്കട ബ്ലോക്ക് പഞ്ചായത്ത് - കുറുവ ഗ്രാമപഞ്ചായത്ത്
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് - മൂത്തേടം ഗ്രാമപഞ്ചായത്ത്
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്-  അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് - ആലങ്കോട് ഗ്രാമപഞ്ചായത്ത്
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് - കാലടി ഗ്രാമപഞ്ചായത്ത്
തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് - നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
താനൂര്‍  ബ്ലോക്ക് പഞ്ചായത്ത് - പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് - തലക്കാട് ഗ്രാമപഞ്ചായത്ത്
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് - പറപ്പൂര്‍ ഗ്രാമപഞ്ചായത്ത്
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് - മമ്പാട് ഗ്രാമപഞ്ചായത്ത്
 

© 2025 malappuramtimes. Powered by Cybpress Innovative solution.