മലപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'ദിശാ' കരിയര്‍ ഗൈഡന്‍സ് പരിപാടിയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ആഭിമുഖ്യത്തിലുള്ള കരിയര്‍ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. രാജ്യസേവനത്തോടൊപ്പം മികച്ച തൊഴില്‍ അവസരങ്ങള്‍ തേടുന്ന യുവതീയുവാക്കള്‍ക്കായി ഇന്ത്യന്‍ എയര്‍ഫോഴ്സിലെ 'അഗ്‌നിവീര്‍ വായു' റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങളാണ് ഈ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്നത്. സയന്‍സ് വിഭാഗം, സയന്‍സ് ഇതര വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 17.5 വയസ്സ് മുതല്‍ 21 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയും, ഫിസിക്‌സ്, മാത്സ്, ഇംഗ്ലീഷ് എന്നിവയോടെയുള്ള പ്ലസ് ടു അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളും ഇവിടെ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമേ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ശാരീരിക ഉയരം, ഭാരം, നെഞ്ചളവ്, കാഴ്ചശക്തി തുടങ്ങിയ നിര്‍ദ്ദിഷ്ട മെഡിക്കല്‍ മാനദണ്ഡങ്ങളും 'സ്റ്റാര്‍' സമ്പ്രദായത്തിലൂടെയും റാലികള്‍ വഴിയുമുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കല്‍ പരിശോധന എന്നിവ അടങ്ങിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളും സ്റ്റാള്‍ വിശദമാക്കുന്നു. അഗ്‌നിവീര്‍ വായു പദ്ധതി പ്രകാരം ആദ്യ വര്‍ഷം മുതല്‍ നല്‍കുന്ന പ്രതിമാസ പാക്കേജ്, സേവനകാലയളവിലെ ഇന്‍ഷുറന്‍സ് പരിരക്ഷ, നാല് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന 'സേവ നിധി' പാക്കേജ് തുടങ്ങിയ ആകര്‍ഷകമായ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാണ്. പ്രതിരോധ മേഖലയില്‍ കരിയര്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാനും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നേടാനും ഈ സ്റ്റാള്‍ മികച്ചൊരവസരമാണ് ഒരുക്കുന്നത്.
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് പരിശീലന ക്ലാസ് തുടങ്ങി 08 October 2025
പ്രാദേശികം
ഹെപ്പറൈറ്റിസ് രോഗവ്യാപനം തടയാന്‍ ശാസ്ത്രീയ മാര്‍ഗ്ഗം അവലംബിക്കണം: ജില്ലാ കളക്ടര്‍ 28 July 2025
പ്രാദേശികം
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു 12 June 2026
പ്രാദേശികം
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 15 August 2026
പ്രാദേശികം
സിവില്‍ സര്‍വീസ് പരിശീലനം 09 May 2026