ചെമ്മാട് : ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ചെമ്മാട് ഹിയറിംഗ് കെയർ & സ്പീച്ച് തെറാപ്പി ക്ലിനിക്കിലെ Special Kids Day Care-ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ദേശീയപതാക ഉയർത്തിയും, കുട്ടികളുടെ പങ്കാളിത്തത്തോടെയും വിവിധ പരിപാടികളോടെയും സ്വാതന്ത്ര്യദിനാഘോഷം മനോഹരമാക്കി.
പ്രത്യേക പരിചരണവും പിന്തുണയും ആവശ്യമായ കുഞ്ഞുങ്ങൾക്ക് സ്നേഹവും കരുതലും ആത്മവിശ്വാസവും നിറഞ്ഞ ഒരു അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചെമ്മാട് ഹിയറിങ് കെയർ ആൻഡ് സ്പീച് തെറാപ്പി ക്ലിനിക്കിലെ Day Care-ലെ ഈ ആഘോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷം പകർന്നു.
ഓരോ കുഞ്ഞിനും അവരുടേതായ കഴിവുകളുണ്ട്…അവയെ തിരിച്ചറിഞ്ഞ് വളരാൻ കൈത്താങ്ങാകുകയാണ് ഞങ്ങളുടെ ദൗത്യം എന്ന് സ്ഥാപനത്തിന്റെ ഉടമയും ചീഫ് ഓഡിയോളജിസ്റ്റുമായ മഞ്ജു എൻ. നായർ പറഞ്ഞു. കഴിഞ്ഞ പതിനേഴു വർഷമായി ചെമ്മാട് സന്മനസ്സ് റോഡിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം കേൾവി പരിശോധന , ശ്രവണ സഹായികളുടെ വില്പന, വില്പനന്തര സേവനം , സ്പീച്ച് തെറാപ്പി , സൈക്കോതെറാപ്പി , വിവിധ സൈക്കോളജി സേവനങ്ങൾ എന്നിവ നൽകി വരുന്നു.
ഗുഡ് സ്റ്റോറി
ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു ;ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ് 05 September 2025
പ്രാദേശികം
ആപ്ലിക്കേഷന് ഡവലപ് കോഴ്സ് അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
ഇരുമ്പുഴി ജി.എച്ച്.എസ്.എസ്. കെട്ടിടോദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു 05 November 2025
പ്രാദേശികം
സ്വീപ് ഫുട്ബോൾ: പോലീസ് ടീമിന് കിരീടം 01 April 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്ക്ക് പരിശീലന ക്ലാസ് തുടങ്ങി 08 October 2025