മലപ്പുറം : കോട്ടപ്പടി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ പി. ഉബൈദുല്ല എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോട്ടപ്പടിയിൽ മേൽപ്പാലം നിർമിക്കുന്നതിന് കിഫ്ബി 89.92 കോടി അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് നിർമിക്കുന്ന റോഡിനായാണ് സാധ്യത പഠനം നടത്തുന്നത്. റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് പഠനം നടത്തും. 25.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കേണ്ടത്. ഭാവിയിലെ വികസനം കൂടെ മുന്നിൽ കണ്ടാണ് ഈ വീതിയിൽ നാലുവരിപ്പാത നിർമിക്കുന്നത്. റോഡിന് ആവശ്യമായ സ്ഥലം എത്രയെന്ന് സർവെ നടത്തി അടയാളപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കമാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഭൂമി നൽകിയവർക്ക് നൽകിയതിന് സമാനമായ രീതിയിലുള്ള നഷ്ടപരിഹാരമാണ് കോട്ടപ്പടിയിലും ലഭിക്കുക. ന്യായവിലയുടെ രണ്ട് ഇരട്ടി വരെ നഷ്ടപരിഹാരമായി നൽകും. ഇതിന് പുറമെ കെട്ടിട ഉടമകൾക്കും കച്ചവടക്കാർക്കും നഷ്ടപരിഹാരം നൽകും. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, നഗരസഭ ചെയർമാൻ മുജീബ് കാടേരി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മാനേജർ സി. ദേവേശൻ കൗൺസിലർമാരായ സി. സുരേഷ്, പി.കെ. അബ്ദുൽ ഹക്കീം, സി.പി. ആയിഷാബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രാദേശികം
ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ ടി കെ ജയന്തി ചുമതലയേറ്റു 17 November 2025
പ്രാദേശികം
കാളാവ് മഹല്ല് സൗഹൃദ വേദി രണ്ടാമത്തെ സൗഹൃദഭവനം സമർപ്പിച്ചു 13 September 2025
പ്രാദേശികം
കുട്ടികളെ കേള്‍ക്കാന്‍ സമൂഹം സമയം കണ്ടെത്തണം; 'ചങ്ങാത്തം' പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി 30 June 2026
പ്രാദേശികം
ആദ്യ ഹജ്ജ് ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു 14 May 2026
പ്രാദേശികം
മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തു 20 August 2025