Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഏജന്റുമാരുടെ ജില്ലാതല സംഗമമായ 'മഹിളാ പ്രധാനം 2026'ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട് ഡോക്യുമെന്ററി മത്സരത്തില്‍ മങ്കട ബ്ലോക്കിലെ എം.പി.കെ.ബി.വൈ ഏജന്റുമാര്‍ സംയുക്തമായി നിര്‍മ്മിച്ച ഡോക്യുമെന്ററി 'പ്രകാശിതം'  മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടി. മങ്കട ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  വി.കെ.കെ. പ്രസാദാണ്  ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

കൂട്ടിലങ്ങാടി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സ്പോണ്‍സര്‍ ചെയ്ത 10,000 രൂപയുടെ ക്യാഷ് അവാര്‍ഡ് ബാങ്ക് വൈസ് പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് വിതരണം ചെയ്തു. ഡോക്യുമെന്ററി മത്സരത്തിലെ സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡ് തിരൂരങ്ങാടി ബ്ലോക്കിന് ലഭിച്ചു. ദേശീയ സമ്പാദ്യ പദ്ധതി മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍  എം. ഉണ്ണികൃഷ്ണന്‍, ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍.കെ.ജോണ്‍, മങ്കട ബ്ലോക്ക് ഏജന്റ്സ് കണ്‍വീനര്‍ പി.പി.നാരായണിക്കുട്ടി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സീനിയര്‍ ഏജന്റുമാരുടെ അനുഭവക്കുറിപ്പുകള്‍, ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍, ഏജന്റുമാരുടെ സാമൂഹിക ഇടപെടലുകള്‍, നിക്ഷേപകരുടെ അനുഭവങ്ങള്‍, ഏജന്‍സി പ്രവര്‍ത്തനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, ഏജന്റുമാര്‍ പ്രതിനിധാനം ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രാദേശിക ചരിത്രം എന്നിവയാണ് ഡോക്യുമെന്ററികളിലെ പ്രധാന പ്രമേയങ്ങള്‍. ഡോക്യുമെന്ററി പ്ലേലിസ്റ്റ് ലിങ്ക്: https://www.youtube.com/playlist?list=PLmBfPgISII6QrZqYEPRBEgt59m47eZXjk.

© 2025 malappuramtimes. Powered by Cybpress Innovative solution.