മലപ്പുറം : മൂല്യവര്‍ധനവിലൂടെ വരുമാനം ഉണ്ടാക്കുന്നതിനു കര്‍ഷകരില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും യുവ കര്‍ഷകരെയും സ്ത്രീകളെയും കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കണമെന്നും പി. ഉബൈദുള്ള എം.എല്‍.എ. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ച് കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയും കാലാവസ്ഥ അനുസൃത കൃഷി രീതികളിലൂടെ ഉല്പാദന വര്‍ധനവും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന കേര (കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന് പ്രൊജക്ട്) പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ക്കായുള്ള ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്കെതിരെ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക ബിസിനസ്സ് സംരംഭങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും കാലാവസ്ഥാ അനുകൂല കൃഷി മുറകള്‍, കാര്‍ഷിക ഉത്പാദനങ്ങളിലെ മൂല്യവര്‍ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക വളര്‍ച്ച തുടങ്ങി കാര്‍ഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവര്‍ഷത്തെ കേര പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകള്‍ അടിസ്ഥാനമാക്കി ഓരോ പ്രദേശങ്ങള്‍ക്കും അനുയോജ്യമായ കൃഷിരീതികള്‍ നടപ്പിലാക്കുന്നതിനും, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പദ്ധതി നിര്‍വ്വഹണത്തിനായി പ്രത്യേകം സഹായവും കേര പദ്ധതി നല്കുന്നു. റബ്ബര്‍, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനവും കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, കിന്‍ഫ്ര, കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, ജലസേചന വകുപ്പ്, പ്ലാന്റേഷന് ഡയറക്ടറേറ്റ് തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം നാലു ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. കാര്‍ഷിക മേഖലയുടെ ഉത്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാനാവും. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം തന്നെ റബ്ബര്‍ കൃഷിക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
നാല് ദിവസങ്ങളിലായി കേര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി കേര പദ്ധതി അവലോകനം, കാര്‍ഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായുള്ള നടപടികള്‍, കാലാവസ്ത വ്യതിയാനവും കീടരോഗ വ്യാപനവും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കൃഷി ഓഫീസര്‍ എസ്. ബീന, ജില്ലാ വയസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, കേര റീജിയണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഉണ്ണിരാജന്, കേര ടെക്നിക്കല്‍ ഓഫീസര്‍ ജേക്കബ് ജോയ്, കേര ടീം ലീഡര്‍ ജോസ് തോമസ്, ഡോ. ശ്യാമ എസ് മേനോന്, പി.എം. വിഷ്ണു നാരായണന്, ജോസഫ് ജോണ്‍ തേറാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
05 September 2025
പ്രാദേശികം
എസ്.ഐ.ആര് 2025: സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം 02 December 2025
പ്രാദേശികം
മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് പ്രവൃത്തികൾ അവലോകനം ചെയ്തു 19 August 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
പ്രാദേശികം
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത്: 17 പരാതികൾ തീർപ്പാക്കി 11 January 2026