മലപ്പുറം : ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പെരുമ്പടപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ ചെലവിൽ ഇരുനിലകളിലായാണ് കെട്ടിടം നിർമിച്ചത്. സ്മാർട്ട് വില്ലേജാവുന്ന പൊന്നാനി താലൂക്കിലെ ആദ്യ വില്ലേജാണ് പെരുമ്പടപ്പ്. പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസർക്ക് പ്രത്യേക ക്യാബിനും ജീവനക്കാർക്ക് കംപ്യൂട്ടർ സൗകര്യത്തോട് കൂടിയ പ്രത്യേക സൗകര്യം, ഫ്രണ്ട് ഓഫീസ്, റെക്കോഡ് റൂം, ഭിന്നശേഷി സൗഹൃദ ശൗചാലയം, റാമ്പോട് കൂടിയ വരാന്ത എന്നിവയുമുണ്ടാവും. മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു, പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്തംഗം എ. കെ. സുബൈർ, എം.സുനിൽ, കെ. കെ. ബാബു, എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.ലത സ്വാഗതവും തഹസിൽദാർ ടി. സുജിത്ത് നന്ദിയും പറഞ്ഞു.
പ്രാദേശികം
ഓണം ഖാദി വിപണന മേള നാളെ മുതല്‍ 31 July 2025
പ്രാദേശികം
ഉപഭോക്തൃ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം: പി. ഉബൈദുള്ള എം.എല്‍.എ 26 December 2025
പ്രാദേശികം
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പദ്ധതി അവലോകനം ഇന്ന് ജില്ലയില്‍ 22 September 2025
പ്രാദേശികം
ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
പ്രാദേശികം
സാക്ഷി മോഹൻ പെരിന്തൽമണ്ണ സബ് കളക്ടർ 08 August 2025