പെരിന്തൽമണ്ണ : വനിതാ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ക്യാംപിന്റെയും പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസിന് വനിതാ വികസന കോര്‍പറേഷന്‍ മൈക്രോ ഫിനാന്‍സ് വായ്പ അനുവദിച്ചതിന്റെയും വിതരണോദ്ഘാടനം വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു.
22 കുടുംബശ്രീ ഗ്രൂപ്പുകളിലെ 301 അംഗങ്ങള്‍ക്കായി 2,12,52,000/ രൂപയാണ് വായ്പ അനുവദിച്ചത്. ഈ വായ്പാ ഉപയോഗിച്ച് ഹോട്ടല്‍, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉള്‍പ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
പെരിന്തല്‍മണ്ണ നഗരസഭ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി. ഷാജി അധ്യക്ഷത വഹിച്ചു.വ്യവസായ വകുപ്പ് പെരിന്തല്‍മണ്ണ താലൂക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.പി. ജുവൈരിയ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. വനിതാ വികസന കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ കെ. ഫൈസല്‍ മുനീര്‍ സ്വാഗതവും പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസ് ഉപജീവന ഉപസമിതി കണ്‍വീനര്‍ കെ. ശ്രീജ നന്ദിയും പറഞ്ഞു. നസീറ ടീച്ചര്‍, മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണന്‍, ടി.വി. പ്രസാദ്, ടി. ലാല്‍ കുമാര്‍, ടി. രാജീവന്‍, പി. ആതിര, എന്നിവര്‍ സംബന്ധിച്ചു.
06 September 2025
02 September 2025
പ്രാദേശികം
കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ 16 March 2026
ഗുഡ് സ്റ്റോറി
കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം 02 September 2025
പ്രാദേശികം
സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു 21 May 2026
പ്രാദേശികം
കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്തു 03 September 2025
പ്രാദേശികം
ജില്ലാ സാക്ഷരതാ മിഷന് സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു 15 August 2026