റിപ്പോർട്ട് : സയിദ് കോയ വള്ളിക്കുന്ന്
വള്ളിക്കുന്ന് : സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട വള്ളിക്കുന്ന് അത്താണിക്കൽ മേലേവീട്ടിൽ കോയക്കുട്ടി ഹാജി എന്നവരുടെ മകൻ മേലേവീട്ടിൽ ഷൗക്കത്തിന്റെ ജനസാ നമസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വാലയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദമാം - ജുബൈൽ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഈ മാസം 6 നു ആണ് ഷൗക്കത്ത് മരണപ്പെട്ടത്.
എല്ലാവർക്കും രാവിലെ 7 മണി മുതൽ 8 മണി വരെ വാലയിൽ ജുമാ മസ്ജിദ് പരിസരത്തുള്ള മദ്രസാ കോമ്പൗണ്ടിൽ മയ്യിത്ത് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . വീട്ടിലെ സ്ഥലപരിമിതിയും ഗതാഗത തടസ്സവും കണക്കിലെടുത്ത് കാലത്ത് 6 മണി മുതൽ 7 മണി വരെ അടുത്ത ബന്ധുക്കൾക്ക് മാത്രം ആയിരിക്കും വീട്ടിൽ വെച്ച് മയ്യത്ത് കാണാനുള്ള സൗകര്യം എന്നും ബന്ധുക്കൾ അറിയിച്ചു.
08 August 2025
പ്രാദേശികം
മാറ്റത്തിന്റെ മനോഹര ചിത്രങ്ങളുമായി മേലാറ്റൂര്‍: വികസന സദസ്സില്‍ ശ്രദ്ധേയമായി ചിത്ര പ്രദര്‍ശനം 08 October 2025
പ്രാദേശികം
കേരളം സംരംഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞു: മന്ത്രി പി.രാജീവ് 13 September 2025
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 16 September 2025
പ്രാദേശികം
ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
പ്രാദേശികം
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു 01 August 2025