Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ദേ മാവേലി ഹെലികോപ്റ്ററിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അമ്മയെ ഇനി ശ്വേത നയിക്കും അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

ചാലിശ്ശേരി: പശ്ചിമ ബംഗാളിലെ ഹുഗ്ലിയിൽ നിന്ന് പാലക്കാടൻ മണ്ണിലെത്തിയ ജ്യോത്സനയുടെ സ്റ്റാളിൽ തിരക്കൊഴിയുന്നില്ല. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ വൈക്കോലിൽ തീർത്ത അത്ഭുത ചിത്രങ്ങളും കൈകൊണ്ടുണ്ടാക്കിയ പിച്ചള ആഭരണങ്ങളുമായി സന്ദർശകരുടെ മനം കവരുകയാണ് പശ്ചിമ ബംഗാൾ സ്വദേശിനിയായ ഈ സംരംഭക . ആദ്യമായാണ് ജ്യോത്സന കേരളത്തിലെത്തുന്നത്.

സാധാരണ വൈക്കോൽ കഷണങ്ങൾ എങ്ങനെ മനോഹരമായ ചുവർചിത്രങ്ങളായി മാറുന്നു എന്നത് സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. 'ജെ എസ് ആർട്സ് ആൻഡ് ഗ്രാഫ്റ്റ്' എന്ന ജ്യോത്സനയുടെ സ്റ്റാളിലെ പ്രധാന ആകർഷണവും ഇതുതന്നെ.നീണ്ട പ്രക്രിയയിലൂടെയാണ് ഓരോ ചിത്രവും പിറക്കുന്നത്. വൈക്കോൽ ആദ്യം വെള്ളത്തിലിട്ട് കുതിർത്ത ശേഷം പാകത്തിന് ഉണക്കിയെടുക്കുന്നു. പിന്നീട് മരത്തടികളിൽ തീർത്ത ഫ്രെയിമുകളിലേക്ക് ഇവ ഓരോന്നായി മുറിച്ചെടുത്ത് പശ ഉപയോഗിച്ച് ഒട്ടിക്കും. ഏറെ ക്ഷമയും ഏകാഗ്രതയും വേണ്ട ഈ ജോലിക്ക് മിഴിവേകാൻ ഫാബ്രിക് പെയിന്റുകളാണ് ഉപയോഗിക്കുന്നത്. 200 രൂപ മുതൽ 4000 രൂപ വരെയാണ് ഈ ചിത്രങ്ങളുടെ വില.

ചിത്രങ്ങൾക്ക് പുറമെ, സ്ത്രീകൾക്കായി ജ്യോത്സന ഒരുക്കിയിരിക്കുന്ന ആഭരണ ശേഖരവും ശ്രദ്ധേയമാണ്. തികച്ചും കൈകൊണ്ട് നിർമ്മിച്ച പിച്ചള ആഭരണങ്ങളാണ് ഇവിടെയുള്ളത്. 100 രൂപയുടെ മൂക്കുത്തി മുതൽ 2500 രൂപയുടെ നെക്ലേസ് വരെ ഈ സ്റ്റാളിലുണ്ട്. ആഭരണ നിർമ്മാണത്തിന് മെഷീനുകൾ ഉപയോഗിക്കുന്നില്ല എന്നത് ഓരോ രൂപകൽപ്പനയെയും സവിശേഷമാക്കുന്നു.തിളക്കമേറുന്ന പിച്ചള ആഭരണങ്ങൾക്ക് അതിജീവനത്തിന്റെ പന്ത്രണ്ടു വർഷമുണ്ട്.

2013-ലാണ് ജ്യോത്സനയുടെ നേതൃത്വത്തിൽ 15 അംഗങ്ങളുള്ള ഈ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രാമീണ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭം ഇന്ന് ദേശീയ തലത്തിലുള്ള സരസ് മേളകളിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി. കേരളത്തിലെ ഭക്ഷണവും ആതിഥേയത്വവും ഏറെ ഇഷ്ടപ്പെട്ടെന്ന് ജ്യോത്സന പറയുന്നു.

ബംഗാളിന്റെ കരവിരുതുമായി പശ്ചിമ ബംഗാളിൽ നിന്നെത്തിയ മറ്റൊരു ആഭരണ സ്റ്റാളും  സരസ് മേളയിലുണ്ട്. ബംഗാളിന്റെ തനത് ആഭരണങ്ങളും ബാഗുകളുമായി ജിയോരെഹത് വില്ലേജിൽ നിന്നെത്തിയ സരോധ ഘോഷിന്റെ സ്റ്റാളാണ് സന്ദർശകരുടെ മറ്റൊരു ആകർഷണം. ഹമർത്യ യൂണിറ്റിലെ അംഗമായ സരോധയ്ക്കൊപ്പം ഭർത്താവ് സിക്കന്തറും മേളയിൽ സജീവമാണ്.

കോട്ടൺ തുണികളിൽ വർണ്ണ നൂലുകൾ കോർത്തിണക്കി നെയ്തെടുത്ത ഹാൻഡ് മെയ്ഡ് ബാഗുകളാണ് ഇവിടത്തെ പ്രത്യേകത. കുടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയംപര്യാപ്തത നേടിയ സരോധ സരസ് മേളകളിലെ സ്ഥിരം സാന്നിധ്യമാണ്.

വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യം ഒന്നിക്കുന്ന മേളയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണെന്നതാണ് സരോദയുടെ സ്റ്റാളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. 

© 2025 malappuramtimes. Powered by Cybpress Innovative solution.