പെരിന്തൽമണ്ണ : പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും സമാഹരിക്കുന്നതിനും കിഴാറ്റൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം പി. ഉണ്ണി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ എസ്. രാജേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ശാന്തി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ബാബു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെയും കീഴാറ്റൂർ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോകളും വികസന സദസിൽ പ്രദർശിപ്പിച്ചു. ഭാവി വികസനം എന്തായിരിക്കണമെന്ന്ത് സംബന്ധിച്ച പൊതുജനങ്ങൾ പങ്കെടുത്ത ക്രിയാത്മകമായ ചർച്ചയും സദസ്സിന്റെ ഭാഗമായി നടന്നു.
09 October 2026
പ്രാദേശികം
വണ്ടൂര്‍ താലുക്ക് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു 28 October 2025
പ്രാദേശികം
പി. ഹൃഷികേഷ് കുമാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
പ്രാദേശികം
പി. വി. അബ്ദുല്‍ വഹാബ് എം.പി.യുടെ ആസ്തി വികസന ഫണ്ട് അവലോകന യോഗം ചേര്‍ന്നു 15 August 2026
പ്രാദേശികം
കാലവര്‍ഷ മുന്നൊരുക്കം; മന്ത്രി പി.കെ ബഷീര്‍ ജില്ലയിലെ മഴക്കാല പൂര്‍വ തയാറെടുപ്പുകള്‍ വിലയിരുത്തി 03 June 2026
പ്രാദേശികം
ദുരന്തം കാതോർത്ത്: രാമപുരം സ്കൂൾ പ്പടിയിലെ ചീനി മരം 19 August 2025