മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന 'ദീപ്തി' ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ദേശീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്രപ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരണം നടത്തി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ഭാരവാഹികളായ നൗഷീഫ് എന്‍., മുര്‍ഷിദ്, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ എം., ഓഫീസ് ജീവനക്കാരായ ശരണ്യ കെ., മൊയ്തീന്‍കുട്ടി കെ., പ്രേരക്മാരായ എ. സുബ്രഹ്‌മണ്യന്‍, വിജയശ്രീ വി.പി. എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ സാക്ഷരത, അടിസ്ഥാന ബ്രെയില്‍ സാക്ഷരതാ ക്ലാസുകളിലെ പഠിതാക്കള്‍ സദസ്സില്‍ പങ്കെടുത്തു.
പ്രാദേശികം
ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണം: ജില്ലാതല ശില്പശാല നടന്നു 14 August 2025
ബിസിനസ്സ്
അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം 24 July 2025
ഗുഡ് സ്റ്റോറി
ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ 27 August 2025
പ്രാദേശികം
ബാലാവകാശ വാരാഘോഷം: ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചു 17 November 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണ സ്ക്വാഡ് അംഗങ്ങളുടെ യോഗം ചേർന്നു 17 March 2026