ആഗോള ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അവബോധ വാരാചരണം ഉദ്ഘാടനം ചെയ്തു
മലപ്പുറം : ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഇവയ്ക്കെതിരെ രോഗകാരികളായ സൂക്ഷ്മാണുക്കള്‍ പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ കാരണമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ.ജയന്തി പറഞ്ഞു. ആഗോള ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അവബോധ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രോഗം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി നേടുന്നതിനെയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്ന് പറയുന്നത്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുക, ഇവയുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ കോഴ്സ് പൂര്‍ത്തിയാക്കാതിരിക്കുക, ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ സ്വയം ഉപയോഗം, വേഗത്തില്‍ വളരാന്‍ മൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുക, ആന്റിബയോട്ടിക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥക്ക് കാരണമാകും.
ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗംമൂലം ഉണ്ടാകുന്ന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിനെ കുറിച്ച് പൊതുജനാവബോധം സൃഷ്ടിക്കുകയും ഇവയുണ്ടാക്കുന്ന ഭീഷണികളെ കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയുമാണ് വാരാചരണ ലക്ഷ്യം. നവംബര്‍ 18 മുതല്‍ 24 വരെ നീണ്ടു നില്ക്കുന്ന വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ സാമൂഹ്യബോധവത്ക്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും. മലപ്പുറം കെ.പി.എം സ്കൂള്‍ ഓഫ് നഴ്സിങില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്.മുരുകന് അധ്യക്ഷനായി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ കെ പ്രവീണ 'ആന്റിബയോട്ടികളുടെ അശാസ്ത്രീയ ഉപയോഗവും ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സും' എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ദിവ്യ, വിദ്യാര്‍ഥി പ്രതിനിധി എം ഗോപിക, ഓപ്പറേഷന് മാനേജര്‍ വി.പി.ശ്രീലത, പി.ആര്.ഒ രേണു എന്നിവര്‍ പ്രസംഗിച്ചു
ഗുഡ് സ്റ്റോറി
സാധാരണക്കാര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു 'സൂപ്പര്‍ സ്പെഷ്യാലിറ്റി' ആശുപത്രി 21 July 2025
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 26 August 2025
പ്രാദേശികം
ഗസ മുതൽ ഖത്തർ വരെ ഇസ്രായേൽ ആക്രമണം;എസ്.ഡി.പി.ഐ പ്രതിഷേധിച്ചു 13 September 2025
പ്രാദേശികം
പെട്രോൾ ഡീസൽ വിലയിൽ മൂന്ന് രൂപയുടെ വർധന 15 May 2026
പ്രാദേശികം
ബാലസൗഹൃദ ഭവനം പദ്ധതി പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കൈമാറി 14 August 2025