മലപ്പുറം : ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിനകം ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ച ബി.എല്‍.ഒ.മാര്‍ അടിയന്തരമായി ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നു മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.
ജില്ലയില്‍ 2898 ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണുള്ളത്. ഇവരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞ് പുറത്തിറക്കിയ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഏതെങ്കിലും ബി.എല്‍.ഒ.മാര്‍ ഉള്‍പ്പെടുകയും പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നൽകും. ഇതിനായി ബി.എല്‍.ഒ നിയമന രേഖയുടെ പകര്‍പ്പും പോളിങ് ഡ്യൂട്ടി ഉത്തരവിന്റെ പകര്‍പ്പും സഹിതം മലപ്പുറം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി അടിയന്തിരമായി ബന്ധപ്പെടുകയോ electionmalappuram@gmail.com ല്‍ അറിയിക്കുകയോ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഗുഡ് സ്റ്റോറി
ആര്യനന്ദക്കിനി 'ഭാരം' നിസാരം: ഹെവി ലൈസന്‍സ് എന്ന സ്വപ്ന സാക്ഷാത്ക്കാരം 06 August 2025
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025
പ്രാദേശികം
ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ്; അനുമോദനവും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവലോകനയോഗവും നടത്തി 28 October 2025
പ്രാദേശികം
മാധ്യമപ്രവർത്തകർക്ക് ആദരം 23 June 2026