വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തീരദ്ദേശ മേഖലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ കടലുണ്ടിനഗരം കുടുബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി നിലച്ചിട്ട് 6 ദിവസത്തോളമായതായി പരാതി. കലാവസ്ഥ വ്യതിയാനത്തിലെ മാറ്റം കൊണ്ട് പനിയും മറ്റ് അസുഖങ്ങൾക്കും ചികിത്സതേടി എത്തുന്നവർ മറ്റു പ്രൈവറ്റ് ഹോസ്പിറ്റലുകളെ സമീപിക്കേണ്ട സ്ഥതിയാണ് ഇപ്പോൾ ഉള്ളത്. ഇത് രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. നൂറിൽ അധികം രോഗികൾ ഓരോ ദിവസവും മടങ്ങി പോകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. സംസ്ഥാന സർക്കാർ കടലുണ്ടി നഗരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായിട്ടാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിൽ 02/09/2024 മുതൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഡോക്ടറേയും പരാമെഡിക്കൽ സ്റ്റാഫിനെയും നിയമിച്ചു കൊണ്ട് സായാഹ്ന ഒ പി ആരംഭിച്ചത്. ഉച്ചയ്ക്ക് 2 മുതൽ 6 വരെ ഡോക്ടറുടെ സേവനം സാധാരണക്കാരായ മൽത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നു. നാൾ ഇത് വരെ സായാഹ്ന ഒ പി മുടങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടില്ലാ എന്നും ഏതെങ്കിലും ഡോക്ടർ ഏതെങ്കിലും സാഹചര്യത്തിൽ അവധിയിൽ പ്രവേശിക്കേണ്ടി വന്നാൽ മെഡിക്കൽ ഓഫീസറോട് മുൻകൂട്ടി അനുമതി വാങ്ങുകയും അവർ ഭരണ സമിതിയെ ഈ വിവരം അറിയിക്കുകയും ഭരണ സമിതി അടിയന്തര യോഗം ചേർന്ന് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയുമാണ് സാധാരണ ചെയ്തു വരുന്ന രീതി എന്നുമാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ഹോസ്പിറ്റൽ സേവനം അവശ്യ സേവനമാണ് യാതൊരു അറിയിപ്പും ഇല്ലാതെ അത് നിർത്തി വെക്കുന്നത് തെറ്റായ പ്രവണതയാണ് അടിയന്തര ഭരണസമിതി ചേർന്ന് സായാഹ്ന ഒപി ആരംഭിക്കാൻ വേണ്ട നടപടി ആവശശ്യപ്പെട്ട്കൊണ്ട് സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ശ്രീനാഥും ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗം അനിൽകുമാർ , ഷിബിത് മുള്ളാഞ്ചേരി എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
24 December 2025
പ്രാദേശികം
മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക 05 August 2025
പ്രാദേശികം
സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു 27 July 2025
പ്രാദേശികം
ആയുഷ് കായകൽപ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലപ്പുറം ജില്ലയ്ക്ക് നേട്ടം 21 July 2025
പ്രാദേശികം
ഗൾഫ് അശാന്തം : മുന്നറിയിപ്പ് നൽകി യു.എ.ഇ. 28 February 2026
പ്രാദേശികം
ശുചിത്വോത്സവം: ജില്ലാതല ഉദ്ഘാടനം തവനൂരില് നടന്നു 26 September 2025