പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ വി.എഫ്.സി കളിൽ വോട്ടു ചെയ്യാം
അവശ്യ സർവീസ് വിഭാഗക്കാർക്ക് സ്വന്തം മണ്ഡലത്തിലെ പി.വി.സികളിൽ വോട്ട് ചെയ്യാം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും. ജില്ലയില്‍ അപേക്ഷ നൽകിയ 43,964 പേരിൽ 17721 പേർക്കാണ് ഹോം വോട്ടിങിന് അനുമതി ലഭിച്ചിട്ടുള്ളത്.
മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഒരു പോളിങ് ഓഫീസര്‍, ഒരു പോളിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന പോളിംഗ് ടീമാണ് വീടുതോറും സന്ദര്‍ശിച്ച് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാനാവും.
ഹോം വോട്ടിങ് സംബന്ധിച്ച വിവരം വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് പോളിങ് ബൂത്തുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല.
പോളിംഗ് ഡ്യൂട്ടിയുള്ളവര്‍ വോട്ടര്‍ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വോട്ട് ചെയ്യണം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ളവർ വോട്ടർ ഫെസിലിറ്റേഷൻ സെന്ററു (വി.എഫ്.സി)കളിലെത്തി വോട്ട് രേഖപെടുത്തണം. ഇതിന്റെ ഭാഗമായി ഒരു മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിൽ ജില്ലയിലെ ആകെ 16 വി.എഫ്.സികൾ സജീകരക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് വി.എഫ്.സികൾ സജീകരിക്കുക. ഫോം 12 നൽകിയവർക്കാണ് ഇവിടങ്ങളിൽ വോട്ടു ചെയ്യാനാവുക.
ഇതിനു പുറമെ ജില്ലയിൽ ഒരു ഡെസിഗ്നേറ്റഡ് വി.എഫ്.സി മലപ്പുറം എം.എസ്.പി സ്കൂളിൽ സജീകരിക്കും. പോളിങ് ദിവസം ഡ്യൂട്ടിയുള്ള നോൺ പോളിംഗ് സ്റ്റാഫിന് ഇവിടെ വോട്ട് രേഖപ്പെടുത്താം. മലപ്പുറം നിയമസഭാ മണ്ഡലം റിട്ടേണിങ് ഓഫീസർ ഡെസിഗ്നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസറായിരിക്കും.
റിട്ടേണിംഗ് ഓഫീസര്‍മാര്‍ അതത് നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ മേല്‍നോട്ടം വഹിക്കും.
അവശ്യ സർവീസ് വിഭാഗക്കാർക്ക് പി.വി.സികളിൽ വോട്ട് ചെയ്യാം
ഫോ 12 ഡി സമർപ്പിച്ച അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ (പി വി സി) സജീകരിക്കും. സ്വന്തം വോട്ടുള്ള മണ്ഡലത്തിലെ പി.വി.സികളിലെത്തിയാണ് വോട്ടു രേഖപ്പെടുത്തേണ്ടത്. ഏപ്രിൽ 1 മുതൽ പി വി സി കൾ പ്രവർത്തിക്കും.
പ്രാദേശികം
ഉപഭോക്തൃ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം: പി. ഉബൈദുള്ള എം.എല്‍.എ 26 December 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം 17 March 2026
പ്രാദേശികം
ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം: ഒന്നാമതായി പ്രബിന് പ്രകാശും യശ്വന്തും 08 October 2025
പ്രാദേശികം
മങ്കടയിൽ ഇടിമിന്നലേറ്റ് നാലു മരണം 12 May 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്:മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസർ 17 March 2026