Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

47.59 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം

മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ (അഡ്‌ഹോക്ക് കമ്മിറ്റി) യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.വി. ഷാജു, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

യോഗത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്തു. 47.59 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തും 55.31 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തും ആണ് നിലവിലുള്ളത്. വളാഞ്ചേരി നഗരസഭ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്തും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം സ്ഥാനത്തുമാണ്. 39.72 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് ജില്ല നാലാം സ്ഥാനത്താണ്.

യോഗത്തില്‍ പ്രോജക്ട് വെറ്റിംഗ് പുരോഗതി അവലോകനം ചെയ്തു. നിലവില്‍ വിവിധ വെറ്റിംഗ് ഉദ്യോഗസ്ഥരുടെ ലോഗിനുകളില്‍ 1857 പ്രോജക്ടുകള്‍ വെറ്റിംഗ് ചെയ്യാന്‍ ബാക്കിയുണ്ടെന്നും ഇത് അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 2025- 26 വാര്‍ഷിക പദ്ധതി കാലയളവില്‍ ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ച മുന്‍ഗണന പദ്ധതികള്‍ യോഗം വിലയിരുത്തി. അടുത്ത വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്ക് ഏറ്റെടുക്കാവുന്ന സംയോജിത/ സംയുക്ത/ജില്ലാതല മുന്‍ഗണന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേരാനും തീരുമാനിച്ചു.

അടുത്ത് തന്നെ നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ നിലവിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും 2026-27 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. കൂടാതെ എം.പി മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജൈവവൈവിധ്യ പരിപാലനവുമായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ബി.എം.സികള്‍ പുനര്‍രൂപീകരിക്കുന്നതിനും ജൈവവൈവിധ്യ രജിസ്റ്ററുകള്‍ പുതുക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ബന്ധപ്പെട്ട അധ്യക്ഷന്മാര്‍ കൃത്യമായി പരിശോധിച്ച് അവലോകനം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഭിന്നശേഷി വിഭാഗങ്ങള്‍ക്കുള്ള ശ്രദ്ധേയമായ പരിപാടികള്‍ ആവിഷ്‌കരിച്ച് സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായ ജില്ലാകളക്ടറെ യോഗത്തില്‍ അനുമോദിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.