Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു

മലപ്പുറം :  ജില്ലയിലെ ബാങ്കുകളില്‍ 2026 ജൂൺ പാദത്തില്‍ 57,341 കോടി രൂപയുടെ നിക്ഷേപം. ഈ കാലയളവില്‍ ജില്ലയിലെ വായ്പാ വിതരണം 37,289 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മാര്‍ച്ച് പാദത്തില്‍ ആകെ നിക്ഷേപം 55,607 കോടി രൂപയും വായ്പാ വിതരണം 36675 കോടി രൂപയുമായിരുന്നു.

ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം (സി.ഡി റേഷ്യോ) 65.03 ശതമാനമാണ്. ആകെ നൽകിയ വായ്പകളിൽ 20,800 കോടി രൂപയും (55.78%) മുൻഗണനാ മേഖലയ്ക്കാണ് ലഭ്യമാക്കിയത്.

2026-27 സാമ്പത്തിക വർഷത്തിലെ 24,080 കോടി രൂപയുടെ ആകെ വായ്പാ ലക്ഷ്യത്തിൽ ജൂൺ പാദം വരെ 6,964 കോടി രൂപ (29%) വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ കാർഷിക മേഖലയിൽ 3,725 കോടി രൂപയും (21%) വ്യവസായ മേഖലയിൽ 2,725 കോടി രൂപയും (51.96%) സേവന മേഖലയിൽ 514 കോടി രൂപയുമാണ് (41%) വായ്പയായി അനുവദിച്ചത്. കുടുംബശ്രീ, ജില്ലാ വ്യവസായ കേന്ദ്രം, എംപ്ലോയ്‌മെന്റ്, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളുടെ പുരോഗതിയും യോഗം വിശദമായി വിലയിരുത്തി.

മലപ്പുറം കിഴക്കേത്തല ഹോട്ടൽ എസ്പെറോ ഇന്നിൽ ചേർന്ന യോഗം അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എം പി.ഒ സാദിഖ് അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് മലപ്പുറം റീജിയണൽ ഓഫീസ് എ.ജി.എമ്മും റീജിയണല്‍ ഹെഡുമായ പുലി സായ് കൃഷ്ണ, തിരുവനന്തപുരം ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ എൻ.എസ് അമൽ, നബാർഡ് ഡി.ഡി.എം ഭഗവതി, ലീഡ് ഡിസ്ട്രിക്ട് മാനേജർ എം.വി അഞ്ജനാദേവ്, വിവിധ ബാങ്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.