Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

തിരൂരങ്ങാടി :  ലക്ഷ്യബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി കലാലയങ്ങള്‍ മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ധീന്‍ പറഞ്ഞു. സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിലൂടെ എഴുത്തിന്റെയും വായനയുടെയും നല്ല സംസ്‌കാരം രൂപപ്പെടുത്താന്‍ സാധിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച 'വോട്ടുചരിതം 2026' പുസ്തകം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. പി. ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. മലപ്പുറം എ.ഡി.എം പി. ഒ. സാദിഖ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി. കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂര്‍, തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എം. അബ്ദുറഹിമാന്‍ കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ റഷീദ് ബാബു പി., കോളേജ് മാനേജര്‍ എം. കെ. ബാവ, കോഴിക്കോട് സര്‍വ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി. പി. സക്കീര്‍ ഹുസൈന്‍, ഗായകന്‍ ഫിറോസ് ബാബു, തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു. എ. റസാഖ് പരപ്പനങ്ങാടി, ചന്ദ്രിക ബ്യൂറോ ചീഫ് ഇഖ്ബാല്‍ കല്ലുങ്ങല്‍, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സി. പി. മുസ്തഫ, ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡന്റ് കെ. ടി. മുഹമ്മദ് ഷാജു, പ്രോഗ്രാം കോഡിനേറ്റര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം തീര്‍ത്ഥ സത്യന്റെ സംഗീത വിരുന്നും ചെന്നൈ കലാക്ഷേത്രയിലെ ശ്രീലക്ഷ്മിയുടെ ഭരതനാട്യവും അരങ്ങേറി.

© 2025 malappuramtimes. Powered by Cybpress Innovative solution.