Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : 'വനത്തിനുള്ളിലെ മാധ്യമ പ്രവർത്തനം'എന്ന വിഷയത്തിൽ വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം മാധ്യമപ്രവർത്തകർക്കായി ഏകദിന ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നിലമ്പൂർ കെ എഫ് ആർ ഐ സബ്സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല കോഴിക്കോട് നോർത്തേൺ സർക്കിൾ  സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌ ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. വനമേഖലയിലെ മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ രൂപീകരിച്ച് സർക്കാരിന് സമർപ്പിക്കുന്നതിന് സംസ്ഥാന തലത്തിൽ മീഡിയ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.  

നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. നിലമ്പൂർ സൗത്ത് ഡിവിഷൻ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ ജി.ധനിക് ലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്‌, മലപ്പുറം പ്രസ്സ് ക്ലബ്ബ്‌ പ്രസിഡന്റ് എസ്. മഹേഷ്കുമാർ എന്നിവർ സംസാരിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സുവോളജി വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസർ ഇ. കുഞ്ഞികൃഷ്ണൻ, വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫർ മാധവൻ, മാധ്യമ പ്രവർത്തകൻ അനീഷ് ചാലിയാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് ചർച്ചയ്ക്ക് നേതൃത്വം നൽകി.

സാമൂഹ്യ വനവൽക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ എ മുഹമ്മദ്‌ സൈനുൽ അബിദീൻ സ്വാഗതവും നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ അനിൽകുമാർ നന്ദിയും പറഞ്ഞു. ശില്പശാലയ്ക്ക് ശേഷം വനത്തിനുള്ളിലേക്ക് യാത്ര സംഘടിപ്പിച്ചു. അമ്പതോളം മാധ്യമ പ്രവർത്തകർ ശില്പശാലയിൽ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.