മലപ്പുറം : ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ആരംഭിച്ച ലീഗല്‍ എയിഡ് സെല്ലിന്റെ ഉദ്ഘാടനം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജിയുമായ എം. ഷാബിര്‍ ഇബ്രാഹിം നിര്‍വഹിച്ചു. നസ്ല വീര്‍ പരിവാര്‍ സഹായത യോജന-2025 പ്രകാരം വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങള്‍ക്കും നിയമോപദേശം ലഭ്യമാക്കുന്നതാണ് സെല്‍. ചടങ്ങില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് ഇന്‍ ചാര്‍ജ്ജ് കെ.എം.സുരേഷ്, അഡ്വ. എന്‍. സിന്ധു, ജില്ലയിലെ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കുകയുണ്ടായി. നിയമ സഹായത്തിനായി മാസത്തില്‍ രണ്ടു തവണ വക്കീലിന്റെയും പാരാ ലീഗല്‍ വളന്റിയര്‍മാരുടെയും സൗജന്യ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0483 2734932.
പ്രാദേശികം
സ്കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി 20 May 2026
ഗുഡ് സ്റ്റോറി
ഐ.എസ്.ഒ അംഗീകാരത്തില്‍ തിളങ്ങി മലപ്പുറം കുടുംബശ്രീ 23 September 2025
സ്പോർട്സ്
അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും - മന്ത്രി വി അബ്ദുറഹിമാന് 03 November 2025
പ്രാദേശികം
കാളാവ് മഹല്ല് സൗഹൃദ വേദി രണ്ടാമത്തെ സൗഹൃദഭവനം സമർപ്പിച്ചു 13 September 2025
പ്രാദേശികം
ജില്ലയിൽ ഏഴു ക്യാംപുകളിലായി 129 പേർ 02 August 2026