Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ദേ മാവേലി ഹെലികോപ്റ്ററിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും അമ്മയെ ഇനി ശ്വേത നയിക്കും പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

നിളാ തീരത്തെ അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

മലപ്പുറം : പൊന്നാനിയുടെ കായിക വികസനത്തിന് പൊൻതൂവൽ ചാർത്തുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് & ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. കായിക പ്രേമികൾക്ക് ഇരട്ടിമധുരം പകർന്ന് മറ്റൊരു കളിക്കളം കൂടി നിർമ്മിക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു. പി നന്ദകുമാർ എംഎൽഎയുടെയും മുൻസിപ്പൽ ചെയർമാന്റെയും ആവശ്യപ്രകാരം നഗരസഭയുടെ കീഴിൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കുട്ടികൾക്കായുള്ള കളിക്കളത്തിന് കണ്ടെത്തിയിരിക്കുന്നത്. ഒന്നാം ഘട്ടം എന്ന നിലയിൽ ഒരു കോടി രൂപ ചെലവിൽ ആറുമാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ പറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

' നിളയോര പാതയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ,വോളിബോൾ, കബഡി എന്നിവയ്ക്കുള്ള പരിശീലനവും ഔട്ട്ഡോറിൽ ഫുട്ബോൾ,ക്രിക്കറ്റ് പരിശീലനവും നടത്താം. നീന്തൽ പരിശീലനത്തി നായി സ്വിമ്മിംഗ് പൂൾ നിർമ്മിക്കും. 
1400 കോടി രൂപ വിവിധ ഫണ്ടുകൾ വകയിരുത്തി കേരളത്തിലുടനീളം സ്റ്റേഡിയങ്ങൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിച്ചു. 356 സ്റ്റേഡിയങ്ങൾ ഒൻപത് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനായി. കൂടാതെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന കായിക വകുപ്പിന്റെ പദ്ധതിയിൽ 120 ഓളം കളിക്കളങ്ങൾ പൂർണ്ണതയിലേക്ക് വരികയാണ്. ഒപ്പം തന്നെ ഫിറ്റ്നസ് സെന്ററുകൾ, ഓപ്പൺ ജിമ്മുകൾ എന്നിവയും നിർമ്മിച്ചു വരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ കേരളത്തിൽ കായിക സൗകര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കേരളമാണ് സ്പോർട്സ് എക്കോണമിയും കായിക നയവും നടപ്പിലാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

കിഫ്ബി സഹായത്തോടെ 17 കോടി രൂപ ചെലവിലാണ് അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണം. ട്രാക്ക് വയനാട് എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല. ഈശ്വരമംഗലത്തെ നിള തീരത്തുള്ള നഗരസഭയുടെ മിനി സ്റ്റേഡിയത്തിലാണ് പദ്ധതി നട പ്പാക്കുന്നത്. കബഡി കോർട്ട്, അക്വാട്ടിക് നീന്തൽകുളം, വോളിബോൾ, ബാഡ്മിന്റൺ, ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, റോളർ സ്കേറ്റിംഗ് ട്രാക്ക്, ചിൽഡ്രൻ സ്പോർട്സ് പാർക്ക്, എന്നിവയെ കൂടാതെ വിശാലമായ പാർക്കിംഗ് സൗകര്യവും കോംപ്ലക്സിൽ ഒരുക്കുന്നുണ്ട്. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ കെ.വി ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സ്വാഗതവും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

 

© 2025 malappuramtimes. Powered by Cybpress Innovative solution.