തിരൂരങ്ങാടി : അബ്ദുറഹിമാന് നഗര്‍ ഗ്രാമപഞ്ചായത്തിന്റെ ബ്ലിസ് ബഡ്സ് സ്പെഷ്യല്‍ സ്കൂളില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ പരിപാടികളോട് കൂടി ബഡ്സ് വാരാചരണം ആഘോഷിച്ചു. ബഡ്സ് വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലിസ് സ്കൂള്‍ പ്രധാനാധ്യാപിക എന്‍. മുര്‍ഷിദ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് ശൈലജ പുനത്തില്‍, ഭരണസമിതി മെമ്പര്‍മാര്‍, ബഡ്സ് വികസന മാനേജ്മെന്റ അംഗമായ ബഷീര്‍ മമ്പുറം, കുടുംബശ്രീ സിഡിഎസ് മീര, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്കൂളിലെ രക്ഷിതാക്കള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് മോട്ടിവേറ്റര്‍ റഹീം കുയിപ്പുറം നേതൃത്വം വഹിച്ചു.
രാജ്യത്തിന്റെ 79 - മത് സ്വാതന്ത്ര്യദിനാഘോഷം ബ്ലിസ് ബഡ്സ് സ്പെഷ്യല്‍ സ്കൂളും കുഴിചെന അങ്കണവാടിയും സംയുക്തമായി നടത്തി. ബഡ്സ് വാരാചരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനും തിരൂരങ്ങാടി പോലീസ് സ്റ്റേഷനും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.
പ്രാദേശികം
എസ്.ഐ.ആര് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു 24 December 2025
പ്രാദേശികം
വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു 26 July 2025
പ്രാദേശികം
നശാ മുക്ത് ഭാരത് ക്യാമ്പയിന് ജില്ലാ തല അവലോകന യോഗം ചേര്‍ന്നു 09 August 2025
പ്രാദേശികം
ആയുഷ് കായകൽപ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലപ്പുറം ജില്ലയ്ക്ക് നേട്ടം 21 July 2025
പ്രാദേശികം
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാം; വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു 08 November 2025