മലപ്പുറം : മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ 'ഹര്‍ ഘര്‍ ജല്‍' പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിച്ചേര്‍ന്നു. ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഈ ലക്ഷ്യം നേടുന്നതില്‍ ചീക്കോട് കുടിവെള്ള പദ്ധതി പ്രധാന പങ്കുവഹിച്ചു. ശുദ്ധീകരിച്ച ജലം ചീക്കോട്, ചുള്ളിക്കോട് എന്നിവിടങ്ങളിലെ ഭൂതല, ഉന്നതതല ജലസംഭരണികളില്‍ സംഭരിച്ച് മുതുവല്ലൂരിലെ എല്ലാ വീടുകളിലും എത്തിക്കുന്നു.
സര്‍ക്കാരിന്റെ ജല ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 4450 പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 114.62 കിലോമീറ്റര്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുകയും, 34000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി നിര്‍മ്മിക്കുകയും ചെയ്തു. ഇതിനു പുറമെ, സ്റ്റേറ്റ് പ്ലാന്‍ 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ ചിലവഴിച്ച് 818 കണക്ഷനുകള്‍ കൂടി നല്‍കി. 31799 മീറ്റര്‍ പൈപ്പ് ലൈനുകളും സ്ഥാപിച്ചു.
ജല ജീവന്‍ മിഷന്‍, സ്റ്റേറ്റ് പ്ലാന്‍ പദ്ധതികളിലൂടെ ആകെ 5268 കുടിവെള്ള കണക്ഷനുകളാണ് മുതുവല്ലൂര്‍ പഞ്ചായത്തില്‍ ലഭ്യമാക്കിയത്. വീടുകള്‍ക്ക് പുറമെ അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇപ്പോള്‍ ശുദ്ധജലം ലഭ്യമാണ്.
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുളം അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ സി അബ്ദുറഹിമാന്‍, ശരീഫ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ശ്രീധരന്‍, മുഹ്‌സില ഷഹീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ മുംതാസ്, അംഗങ്ങളായ ഷിബു അക്കര പറമ്പില്‍, എന്‍ സി അഷറഫ്, നജ്മ ബേബി, പി മുജീബ് റഹ്‌മാന്‍, കേരള വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എന്‍ജിനീയര്‍ പി എസ് പ്രദീപ്, മലപ്പുറം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എസ് സത്യ വില്‍സണ്‍, പഞ്ചായത്ത് സെക്രട്ടറി സി.ടി അഷറഫ് അലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് ഒരുങ്ങി 28 March 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ് : ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം 02 October 2025
പ്രാദേശികം
നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ വികസന സദസ്സ് 08 October 2025
പ്രാദേശികം
സ്വച്ഛതാ ഗ്രീന്‍ലീഫ് റേറ്റിങ്ങ്; ജില്ലയിലെ 23 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു 26 August 2025
പ്രാദേശികം
കയറ്റുമതി സാധ്യതകള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു 22 October 2025