മലപ്പുറം : സംസ്ഥാനത്തിൻ്റെ ഫുട്ബോൾ ചരിത്രം ഓർമിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. വിഷൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന സംസ്ഥാനതല സെമിനാറിന് മുന്നോടിയാണ് ' കേരള ഫുട്ബോൾ ചരിത്രം, നാൾവഴികൾ ' നടത്തിയത്. ടൂർണമെൻ്റിൻ്റെയും ക്ലബ്ബുകളുടെയും കളിക്കാരുടെയും ചരിത്രം വിവരിക്കുന്ന സെമിനാറിൽ
മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രൻ വിഷയമവതരിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ തുടക്കമിട്ട കാൽപന്തിൻ്റെ ചരിത്രം ഓർമപ്പെടുത്തുന്നതായിരുന്നു സെമിനാർ. മലപ്പുറത്ത് കളി തുടങ്ങിയതും ബ്രിട്ടീഷ് പട്ടാളത്തെ പന്ത് കളിയിലൂടെ നേരിട്ടതുമെല്ലാം സെമിനാറിൽ അവതരിപ്പിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഫുട്ബോൾ ടൂർണമെൻ്റുകൾ നടന്ന സ്ഥലമാണ് മലപ്പുറം. ഇത്രയധികം ഫുട്ബോളിനെ സ്നേഹിക്കുന്ന മറ്റൊരു നാട് വേറെയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ ഫുട്ബോൾ താരം യു. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ്, എ.ഡി.എം. എൻ.എം. മെഹറലി, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
02 December 2025
പ്രാദേശികം
സപ്ലൈകോ ഓണം ഫെയർ സമ്മാന കൂപ്പൺ 15 August 2026
പ്രാദേശികം
സായുധസേനാ പതാക ദിനം ആചരിച്ചു 07 December 2025
പ്രാദേശികം
8341 ഹാജിമാരെ യാത്രയാക്കി കൊച്ചി ഹജ്ജ് ക്യാമ്പ് സമാപിച്ചു 20 May 2026
പ്രാദേശികം
മലപ്പുറത്ത് ഡി.എല്‍.ആര്‍.സി. യോഗം ചേര്‍ന്നു: വാര്‍ഷിക വായ്പാ പദ്ധതിയില്‍ 108 ശതമാനം നേട്ടം 29 June 2026
പ്രാദേശികം
മലയാള സർവകലാശാലയിൽ ബിരുദ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു 27 February 2026