മലപ്പുറം : പാണക്കാട് എടായിപ്പാലം മുതൽ കാരാത്തോട് സ്ട്രെയിറ്റ്പാത്ത് സ്കൂൾ ജങ്ഷൻ വരെയുള്ള റോഡിൽ ഏർപ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി.
പരപ്പനങ്ങാടി - നാട്ടുകാണി സംസ്ഥാനപാതയിൽ എടായിപ്പാലം പ്രദേശത്ത് ഓഗസ്റ്റ് മൂന്നിന് സ്വകാര്യഭൂമിയിൽ നിന്നും റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നത്. നിലവിൽ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതിനാലും ഓറഞ്ച്, റെഡ് അലർട്ട് മുന്നറിയിപ്പുകൾ ഇല്ലാത്തതിനാലുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
അതേസമയം, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഈ റോഡിൽ യാത്രാനിരോധനം ബാധകമായിരിക്കും. റെഡ് അലർട്ട് സമയങ്ങളിൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ അധികാരത്തൊടി - കുറ്റാളൂർ ഫസ്‌റ്റ് റീച്ച് റോഡ് (കോണോംപാറ - കാരാത്തോട് വഴി), ഒതുക്കുങ്ങൽ - കാരാത്തോട് / വേങ്ങര വഴിയോ പോകണം.
06 September 2025
പ്രാദേശികം
പിഎം സൂര്യഘര്‍ ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു 28 July 2026
പ്രാദേശികം
മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു 18 August 2026
പ്രാദേശികം
പാസ്വേര്ഡ് എക്സ്പ്ലോറിങ് ഇന്ത്യ ക്യാംപില്‍ തിളങ്ങി ജില്ലയിലെ 20 വിദ്യാര്‍ത്ഥികള്‍ 12 January 2026
പ്രാദേശികം
മങ്കടയിൽ ഇടിമിന്നലേറ്റ് നാലു മരണം 12 May 2026
പ്രാദേശികം
ഗാന്ധി ജയന്തി ദിനാഘോഷം : മാമാങ്ക സ്മാരകങ്ങളും ഗാന്ധി സ്മൃതിയും ശുചീകരിച്ചു 06 October 2025