ആനയാറങ്ങാടി ഓട്ടോ ഡ്രൈവർമാരുടെ നന്മയ്ക്ക് കൈയടി
വള്ളിക്കുന്ന്: ആനയാറങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരുടെ നന്മയും സത്യസന്ധതയും വീണ്ടും ശ്രദ്ധേയമായി. വള്ളിക്കുന്ന് പൊറാഞ്ചേരിയിൽ താമസിക്കുന്ന മലയിൽ അറാഫത്തിന്റെ ഓട്ടോയിൽ നിന്ന് ഒരു പവനോളം തൂക്കമുള്ള സ്വർണ്ണാഭരണം കണ്ടെത്തുകയായിരുന്നു.
ഓട്ടോയിൽ യാത്ര ചെയ്തിരുന്ന തച്ചോളി ഫയർ വർക്ക്സിന് സമീപം താമസിക്കുന്ന കെ.പി. യൂസുഫിന്റെ മകൾ അജിബയാണ് സ്വർണ്ണാഭരണം കണ്ടെത്തിയത്. തുടർന്ന് ആഭരണം ഓട്ടോ സ്റ്റാൻഡിലെത്തിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി.
വള്ളിക്കുന്ന് കരുമരക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന കാവുകുളത്തിൽ ലീലാവതിയുടെ സ്വർണ്ണാഭരണമായിരുന്നു നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ആനയാറങ്ങാടി ഓട്ടോ സ്റ്റാൻഡിൽ വെച്ച് സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി.
സത്യസന്ധതയും മനുഷ്യത്വവും കാത്തുസൂക്ഷിച്ച ആനയാറങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ.
26 February 2026
16 September 2025
പ്രാദേശികം
CITU പ്രതിഷേധം സംഘടിപ്പിച്ചു 09 August 2025
പ്രാദേശികം
എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു 24 December 2025
പ്രാദേശികം
പൊതു വിദ്യാഭ്യാസരംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കുകയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി 05 August 2025
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 26 August 2025
പ്രാദേശികം
മലപ്പുറം കോട്ടക്കുന്നിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു 22 June 2026