Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ ഡോക്ടറേറ്റ് നേടി മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ദേ മാവേലി ഹെലികോപ്റ്ററിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും അമ്മയെ ഇനി ശ്വേത നയിക്കും പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

താനൂർ : താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. സർക്കാരിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി താനൂർ ഉണ്യാലിൽ നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയിലെ തന്നെ ആദ്യത്തെ ആദ്യത്തെ സ്പോർട്സ് സ്കൂളായി ഇത് മാറും. ഫിഷറീസ് സ്കൂളിൽ ഇൻഡോർ സ്റ്റേഡിയം നിർമിച്ചു. വാനനിരീക്ഷണ കേന്ദ്രം പദ്ധതി ഉടൻ യാഥാർഥ്യമാവും. ഉണ്യാലിലെ ടൂറിസം പദ്ധതി പൂർത്തീകരിച്ചു. തീരദേശത്തെ വൃക്ക രോഗികൾക്ക് ആശ്വാസമായി താനൂർ താലൂക്കാശുപത്രിയിൽ ഉടൻ തന്നെ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിക്കും. ഉണ്യാലിലെ പുതിയ പാലത്തിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ് പാലം നിർമ്മാണം ഉടൻ തുടങ്ങും. താനൂരിൽ മത്സ്യ ഗ്രാമം പദ്ധതി ഉടൻ പൂർത്തിയാകും.

പുനർഗേഹം പദ്ധതി പ്രകാരം അപേക്ഷ നൽകിയവരിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് 10 ലക്ഷം രൂപ അനുവദിച്ചു. അവർ സ്വന്തമായി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കിയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഇപ്പോൾ ഫ്ലാറ്റ് നിർമിച്ച് നൽകിയിരിക്കുന്നത്. അതാണ് ഇപ്പോൾ ഭൂരഹിത, ഭവനരഹിതർക്ക് കൈമാറുന്നത് ഇതോടെ കടലാക്രമണം എന്ന ദുരിതം നേരിടുന്നവർക്കുള്ള സുരക്ഷിതമായ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. പിണറായി വിജയൻ സർക്കാരിൽ നിന്ന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നും അതിനാൽ മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ച് ഈ ഭവന സമുച്ചയത്തെ പരിപാലിച്ചു പോകണമെന്നും മന്ത്രി പറഞ്ഞു.

© 2025 malappuramtimes. Powered by Cybpress Innovative solution.