Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : സാങ്കേതികവിദ്യയുടെയും നൂതനാശയ നിര്‍മ്മിതിയുടെയും പ്രയോജനം എല്ലാവര്‍ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല പരിപാടികള്‍ 'ഫ്രീഡം ഡേ' മലപ്പുറം സിവില്‍ സ്റ്റേഷനിലെ കൈറ്റ് ഓഫീസിൽ നടന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓൺലൈനായി ആയി നിര്‍വഹിച്ചു. സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപ്പണ്‍ ഹാര്‍ഡ്‍വെയറുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും നിലവില്‍ സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്‍വര്‍ സാദത്ത് ആമുഖ പ്രഭാഷണം നടത്തി. ഇന്‍സ്റ്റാള്‍ ഫെസ്റ്റിന്റെ ഭാഗമായി കൈറ്റ് ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നൽകി. ന്യൂഡല്‍ഹി ഇന്റ്റര്‍ -യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്റ്ററിലെ റിട്ട.സയന്റിസ്റ്റ് ഡോ. ബി.പി അജിത് കുമാര്‍ സോഫ്ററ്റ് വെയർ സ്വാതന്ത്ര്യം: പഠനത്തിനും പങ്കുവെക്കലിനും എന്ന വിഷയത്തിലും കാലിക്കറ്റ് സർവകലാ ശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. വി എൽ ലജിഷ് ഡീപ്സീക്ക് പഠിപ്പിച്ച പാഠങ്ങൾ എന്ന വിഷയത്തിലും ക്ലാസെടുത്തു. കൈറ്റ് ജില്ലാ കോഡിനേറ്റർ കെ മുഹമ്മദ്‌ ഷെരീഫ് അധ്യക്ഷത വഹിച്ചു. കൈറ്റ് സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് സി പി അബ്ദുൽ ഹക്കീം, കൈറ്റ് മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ അസൈനാർ മങ്കട എന്നിവർ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.